(www.panoornews.in)പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അഭിഭാഷകനെതിരെ കേസ്. പെൺകുട്ടിയുടെ പരാതിയിൽ ഹൈക്കോടതി അഭിഭാഷകനായ കായംകുളം സ്വദേശിക്കെതിരെയാണ് കേസെ ടുത്തത്. ഇയാൾ ഒളിവിലാണ്. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത കുട്ടിയുടെ ബന്ധുവായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം.
കോഴഞ്ചേരിയിലെ ഒരു ഹോട്ടലിൽ കൊണ്ടുപോയി, പെൺകുട്ടിക്ക് ബലംപ്രയോഗിച്ച് മദ്യം നൽകിയാണ് പീഡനത്തിനിരയാക്കിയത്. പല തവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചു.
പീഡന ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പുറത്തു പറഞ്ഞാൽ അച്ഛ നെയും അമ്മയെയും കള്ളകേസിൽ കുടുക്കുമെന്നും പ്രതി പറഞ്ഞിരുന്നു. പത്തനംതിട്ട കുമ്പഴയിലെ ഹോട്ടലിൽവച്ചും എറണാകുളത്ത് വച്ചും പലതവണ പെൺകുട്ടി പീഡനത്തിനിരയായി. ഇതിന് കൂട്ടുനിന്നത് കുട്ടിയുടെ സംരക്ഷണചുതലയുള്ള സ്ത്രീയാണ്. പൊലീസ് പെൺ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്
Case filed against High Court lawyer for raping Plus Two student by giving him alcohol; woman who conspired with him arrested