(www.panoornews.in)മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ 3 ദിവസങ്ങളിലായി നടന്നു വന്ന ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് സമാപിച്ചു.
സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, ജൂനിയർ റെഡ്ക്രോസിൻ്റെയും, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് നടന്നത്. സ്കൂൾ പ്രധാനധ്യാപകൻ ടി.കെ. ഷാജിലിൻ്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
SSSS കോർഡിനേറ്റർ കെ.ഷിജിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ഹെഡ് മാസ്റ്റർ സി.പി. സുധിന്ദ്രൻ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർകെ.എം. ഉണ്ണി , SRG കൺവീനർ കെ.പി. സുലീഷ് , പാനൂർ പോലീസ് അഡീഷണൽ സബ് ഇൻസ്പെക്ടർ രാജീവ് എന്നിവർ സംസാരിച്ചു. SSSS കോഡിനേറ്റർ കെ.ഷിജിൽ സ്വാഗതവും, JRC കൺവീനർ സരീഷ് രാംദാസ് നന്ദിയും പറഞ്ഞു.
അമൃത യൂണിവേഴ്സിറ്റി കോമേഴ്‌സ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ചു വരുന്ന ശ്രദ്ധ പ്രോജക്ട് ന്റെ ഭാഗമായി POCSO act 2012 എന്ന വിഷയത്തിൽ കണ്ണൂർ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം അഡ്വക്കറ്റ് ഹംസകുട്ടി ബോധവത്ക്കരണ ക്ലാസെടുത്തു. , ശ്രദ്ധ പ്രോജെക്ട് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ബിവിന. പി ശ്രദ്ധ പ്രോജെക്ട് നെ കുറിച്ച് സംസാരിക്കുകയും പ്രോജെക്ട് ന്റെ ഭാഗമായി വിവരശേഖരണം നടത്തുകയും ചെയ്തു. മറ്റ് സെഷനുകളിലായി ഹെൽത്ത് ഇൻസ്പെക്ടർ നവീന , സന്ധ്യ ടീച്ചർ, അബി എന്നിവർ ക്ലാസ്സ് എടുത്തു.
വിദ്യാർത്ഥികൾ നക്ഷത്രങ്ങൾ ഉണ്ടാക്കി പഠിക്കുകയും അത് ഉപയോഗിച്ച് ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഡ്രിൽ ഇൻസ്ട്രക്ടർ ഒതയോത്ത് രാജീവ് ക്രിസ്തുമസ് കേക്ക് കട്ട് ചെയ്ത് ആഘോഷങ്ങളിൽ പങ്കെടുത്തു. എം.കെ. രാജീവൻ, കെ. പി. പ്രഷീന, ഷീബ, നിത്യ ,ഒ.പി. അനന്തൻ എന്നിവർ നേതൃത്വം നൽകി.
The Christmas vacation camp held at Rajiv Gandhi Memorial Higher Secondary School, Mokeri was a highlight.