കണ്ണൂർ തീവണ്ടി കടന്നുപോകുമ്പോൾ പാളങ്ങൾക്കിടയിൽ കമിഴ്ന്നുകിടന്നയാൾ പരിക്ക് കൂടാതെ രക്ഷപ്പെട്ടു. ഇതിൻ്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പള്ളിക്കുന്ന് സ്വദേശി പവിത്രനാണ് പുനർജന്മം ലഭിച്ചത്.
തിങ്കളാഴ്ച വൈകീട്ട് കണ്ണൂർ പന്നേൻപാറയിലായിരുന്നു സംഭവം. തീവണ്ടി കടന്നുപോകുന്ന സമയമത്രയും പവിത്രൻ പാളത്തിൽ അമർന്നുകിടന്നു.
വണ്ടി പോയശേഷം കൂസലില്ലാതെ എഴുന്നേറ്റ് പോകുന്നതും വീ ഡിയോദൃശ്യത്തിൽ കാണാം. എന്തിനാണ് ഇദ്ദേ ഹം പാളത്തിൽ കിടന്ന തെന്ന് വ്യക്തമല്ല. പാളത്തിനു സമീപത്തുനിന്ന് ആരോ പകർത്തി യതാണ് ദൃശ്യം.
The train passed overhead; Pavithran, a native of Pallikunn, Kannur, was reborn