ഇരിട്ടി :(www.panoornews.in) ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഓട്ടേറെ കേസുകൾ അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയ ഇരിട്ടി സി.ഐ കുട്ടിക്കൃഷ്ണ ന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളെ ഇരിട്ടി മർച്ചന്റ് അസോസിയേഷൻ ആദരിച്ചു.
മോഷണ കേസിലെ അന്തർ സംസ്ഥാന മോഷ്ടാക്കളെ അടക്കം മാസങ്ങളോളം നീണ്ട അന്വേഷണ ത്തിന് ഒടുവിലാണ് ഇവർ പിടികൂടിയത്. ഇരിട്ടി ടൗണിൽ അടുത്ത കാലത്തായി നടന്ന മോഷണത്തിലെ പ്രതികളെ ഉടനെ കണ്ടെത്തിയതും അന്വേഷണ മികവിന്റെ ഉദാഹ രണമായിരുന്നു.
മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്ത പ്രതികളെ ദിവസങ്ങൾ നീണ്ട യാത്രയിലൂടെ പിന്തുടർന്ന് പിടികൂടിയത് ഇരിട്ടി പോലീസിലെ ക്രൈം സ്‌ക്വാഡ് ആണ്.
ഇരിട്ടി ക്രൈം സ്ക‌്വാഡിലെ അമ്പേഷണ സംഘത്തിൽ പ്രിൻസിപ്പൽ എസ് ഐ ഷംസുദീൻ, എസ്ഐ റെജി സ്‌കറിയ, പ്രോബേഷൻ എസ് ഐ നൂപ് ജെയിംസ്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. ഉമേഷ്, ആർ.വി. സുകേഷ്, കെ.ജെ. ജയദേവ്, സി.ബിജു.
എ.എം. ഷിജോയ്, ശിഹാബുദീൻ, പ്രവീൺ ഇ.വി, ബിനീഷ്, പ്രബീഷ് എന്നിവരെ യാണ് ആദരിച്ചത്. ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ ഹാളിൽ നടന്ന ആദരവ് ചടങ്ങ് സിഐ എ. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻറ് അയൂബ് പൊനിലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസഫ് വർഗീസ് ട്രഷറർ, നാസർ തിട്ടയിൽ എന്നിവർ സംസാരിച്ചു.
Iritty police get respect from traders for their excellent investigative skills