(www.panoornews.in)ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ.
81 കാരി കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്. തെരുവ് നായ കടിച്ച കാർത്ത്യായനി രണ്ടുമണിക്കൂറോളം വീട്ടുമുറ്റത്ത് കിടന്നുവെന്നുമാണ് കണ്ടെത്തൽ.
ഇന്നലെയാണ് വയോധികയെ തെരുവുനായ കടിച്ചു കൊന്നത്. മുഖത്തുൾപ്പെടെ തെരുവുനായ കടിക്കുകയായിരുന്നു. കാർത്യായനിയുടെ 5 മക്കളിൽ ഇളയ മകനായ പ്രകാശ് ജോലിക്കായി പുറത്തു പോയപ്പോഴായിരുന്നു ആക്രമണം.
ഒരു കണ്ണൊഴികെ കാർത്യായനിയുടെ മുഖമാകെ നായയുടെ കടിയേറ്റു. ഇവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Crucial discovery in the case of an elderly woman being bitten to death by a stray dog; The body was left outside the house and the house and gate were locked