ചൊക്ലിയിലും, മൂലക്കടവിലും പ്രവർത്തിക്കുന്ന ന്യൂ ക്ലാസ്സിക് മൾട്ടി ജിം വാർഷികം ആഘോഷിച്ചു.
വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഫിറ്റ്നസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
ഇരുന്നൂറോളം കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു.കണ്ണൂർ ഡെപ്യൂട്ടി താസിൽദാരും, ബോഡിബിൽഡിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ കെ.വി ഷാജു ഉദ്ഘാടനം ചെയ്തു. പി.അബ്ദുൽ അസീസ് അധ്യക്ഷനായി.
പാനൂർ സബ് ഇൻസ്പെക്ടറും, ആം റസ്‌ലിംഗ് ചാമ്പ്യനുമായ ജയാനന്ദ്,മിസ്സ് സൗത്ത് ഇന്ത്യ സന്ധ്യ,
അബ്ദുൽ നാസർ, മുഹമ്മദ് എന്നിവർ സംസാരിച്ചുഷിബു ദാമോദരൻ സ്വാഗതവും ടി ശ്രീജൻ നന്ദിയും പറഞ്ഞു.
വാർഷിക ആഘോഷം കേക്ക് മുറിച്ച് ആഘോഷിച്ചു.
മത്സരത്തിൽ വിജയികളായവർക്ക് സമ്മാന വിതരണവും നടത്തി.
New Classic Multi Gym operating at Chokli and Kunlkadav celebrated its anniversary.