പാനൂർ :(www.panoornews.in) സെൻട്രൽ പുത്തൂർ എൽ.പി സ്കൂളിലെ പ്രീപ്രൈമറി മുതൽ അഞ്ചാം തരംവരെയുള്ള കുട്ടികൾ സ്വന്തം കൈപ്പടയിൽ കൂട്ടുകാർക്ക് പോസ്റ്റുകാർഡിൽ ആശംസകൾ എഴുതിയയച്ചു. കത്തെഴുത്തിൻ്റെ പ്രാധാന്യം പുതുതലമുറക്കന്യമാകുന്ന വർത്തമാനകാലത്താണ് സെൻട്രൽ പുത്തൂർ എൽ പി വേറിട്ട പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക ടി.കെ അജിത പരിപാടി ഉദ്ഘാടനം ചെയ്തു.
പാഠഭാഗത്തിൻ്റെ ഭാഗമായി "കത്തെഴുതാം അയക്കാം " എന്നതിൻ്റെ പ്രയോഗിക പൂർത്തീകരണം ഈ പ്രവർത്തനം വഴി കുട്ടികൾക്ക് ആർജിച്ചെടുക്കാനായി.
അധ്യാപകരായ കെ. സുവീൺ , വി.പി റോഷിത്ത് , റൂബി.കെ , ഭവ്യ വി. വി , രാജില. വി. പി ,കെ.രജിന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Children of Central Puthur LP send Christmas and New Year greeting cards to each other