മാഹി :(www.panoornews)മാഹി ബൈപാസ് പാതയിൽ ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് മരിച്ച ഗോകുൽ രാജിൻ്റെ മൃതദേഹം അരയാക്കൂൽ ഋഷിക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന് 2.30 ഓടെ ഒളവിലത്ത് അമ്മയുടെ വീട്ടിൽ എത്തിക്കും.
4 മണിക്ക് സംസ്കാരം നടക്കും. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് പാറാൽ പറമ്പത്ത് വെച്ച് ബ്രേക്ക് ഡൗണായി നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് അപകടമുണ്ടായത്.
തലശേരി റോയൽ എൻഫീൽഡിലെ ജീവനക്കാരനാണ് ഗോകുൽ. കിഴക്കെ ചമ്പാട് ഋഷിക്കരയിൽ വടക്കേ ചാലിൽ ബാബുരാജ് - ശ്രീലത ദമ്പതികളുടെ മകനാണ്.
അതുൽ രാജ് (വിദ്യാർത്ഥി) സഹോദരനാണ്.
Accident #death