പാട്യം:(www.panoornews.in) സൗത്ത് പാട്യംയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഗായത്രി എച്ച് ബിനോയ് എറണാകുളം ജെയിൻ യൂണിവേഴ്സിറ്റിയും, മനോരമ നല്ല പാഠം എന്നിവ ചേർന്ന് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഭാഗമായി ബറോയും ആയിരം കുട്ടികളും എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ മൽസരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
47 വർഷത്തെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാനം സംരംഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാണകണമെന്ന മോഹൻലാലിന്റെ ആഗ്രഹമാണ് ഇവിടെ സഫ ലമായത്.
അധ്യാപകരായ കെ പി ബിനോയ് വിശ്വൻ - എസ് എൽ ഹൃദ്യ ദമ്പതികളുടെ മകളും, വിപി ഓറിയന്റെൽ ഹൈ സ്കൂൾ മുൻ ചിത്രകലാ അധ്യാപകൻ കെ പി വിശ്വനാഥൻ മാസ്റ്ററുടെ കൊച്ചുമകളുമാണ് ഗായത്രി. പന്ന്യന്നൂർ നിറം ആർട്സ് ആൻറ് സ്പോർട്സ് ക്ലബിന് കീഴിലാണ് ചിത്രകല അഭ്യസിച്ചത്.
Mohan and a thousand children, Gayatri H Binoy of South Patyam, UP, who came third in the painting competition; Pannyannur is also proud