---
title: "വടകരയിൽ  തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞ്  മത്സ്യത്തൊഴിലാളി മരിച്ചു ; സുഹൃത്ത് രക്ഷപ്പെട്ടു"
english_title: "Fisherman dies after boat capsizes in Vadakara after being hit by waves"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/257844/fisherman-dies-after-boat-capsizes-in-vadakara-after-being-hit-by-waves"
published_at: "2024-12-21T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676649e462345_676642f10a241_death.jpg"
keywords: []
---

# വടകരയിൽ  തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞ്  മത്സ്യത്തൊഴിലാളി മരിച്ചു ; സുഹൃത്ത് രക്ഷപ്പെട്ടു

> **Lead Summary:** വടകര: വടകര സാൻ്റ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു.

## Article Content

വടകര: വടകര സാൻ്റ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു.

സാൻ്റ് ബാങ്ക്സിലെ കുയ്യൻ വീട്ടിൽ അബൂബക്കർ (62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു.

ഫൈബർ വള്ളം തിരമാലയിൽ മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെ അഴിത്തല ഭാഗത്ത് മീൻ പിടിക്കാൻ വള്ളവുമായി പോയതായിരുന്നു രണ്ട് പേരും.

നേരത്തെ ഈ ഭാഗത്ത് നിരവധി പേർ അപകടത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ പെട്ട വള്ളം കണ്ടെത്താനായിട്ടില്ല. കടലും പുഴയും സംഗമിക്കുന്ന ഭാഗത്താണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/257844/fisherman-dies-after-boat-capsizes-in-vadakara-after-being-hit-by-waves)