വടകര:(www.panoornews.in) കടമേരി-കീരിയങ്ങാടി കനാൽ പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞു അപകടം . ഒരാൾക്ക് പരിക്ക്.
വെള്ളിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. ജാതിയേരിയിൽനിന്നും വള്ളിയാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ബന്ധുക്കളായ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്.
കനാലിലേക്ക് മറിഞ്ഞ കാർ മലക്കംമറിഞ്ഞ് കമിഴ്ന്നു കിടക്കുന്ന രൂപത്തിലായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും പരിസരവാസികളുമാണ് കാറിന്റെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തുള്ളവരെ പുറത്തെടുത്തത്.
പരിക്കേറ്റ സ്ത്രീ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിത്സ തേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല.
Car loses control in Vadakara, falls into canal; woman injured