കണ്ണൂർ :(www.panoornews.in) പയ്യന്നൂർ എരമം വില്ലേജിൽ അനധികൃതമായി ചെങ്കൽ ഖനനത്തിലേർപ്പെട്ട ഏഴ് ലോറികളും, രണ്ട് മണ്ണുമാന്തിയന്ത്രങ്ങളും റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പയ്യന്നൂർ തഹസിൽദാരുടെ നിർദേശപ്രകാരം ഡെപ്യൂട്ടി തഹസിൽദാർ പി.വി വിനോദ്, എരമം വില്ലേജിലെയും പയ്യന്നൂർ താലൂക്കോഫീസിലെയും ജീവ നക്കാരായ ബി. പത്മനാഭൻ, എം.വി വേണുഗോപാലൻ, വി. രമേശൻ, സി.കെ സന്തോഷ്, പി.വി ഷിനോജ് എന്നിവർ ചേർന്നാണ് ഇവ പിടിച്ചെടുത്തത്. ലോറികളും ജെ.സി.ബിയും പെരിങ്ങോം പോലീസിനെ ഏൽപ്പിച്ചു.
Action against illegal red stone mining intensified in Kannur; 7 lorries and 2 JCBs seized