(www.panoornews.in)വടകര കരിമ്പനപ്പാലത്ത് പ്ലൈവുഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയ്ക്ക് തീപിടിച്ചു.
ഇന്ന് പുലർച്ചെ ആറരയോടെയാണ് തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്.
പ്ലൈവുഡ് ഉൽപ്പങ്ങൾ വിൽക്കുന്ന കടയിൽ നിന്നുമാണ് വലിയ രീതിയിൽ തീ ഉണ്ടാവുകയും പുക ഉയരുകയും ചെയ്തത്.
തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. നിലവിൽ വടകര ഫയർ ഫോഴ്സിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ സംഭവ സ്ഥലത്തേക്ക് എത്തും.
ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണം എന്നാണ് പ്രാഥമിക നിഗമനം.
കടയ്ക്കുള്ളിൽ ആളുകൾ ഇല്ല എന്ന നിഗമനത്തിൽ ആണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഉള്ളത്.
തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
Massive fire breaks out at Karimpanapalam, Vadakara; Plywood shop catches fire, efforts to put out the fire continue