ചൊക്ലി :(www.panoornews.in)തോട്ടട ഐ. ടി.ഐ സംഘട്ടനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.എസ്.യു പ്രവർത്തകനെ എടക്കാട് എസ്.ഐ: എൻ. ദിജേഷ് അറസ്റ്റ് ചെയ്തു.
ഒളവിലം രാമകൃഷ്ണ ഹൈസ്‌കൂളിന് സമീപം വണ്ണത്താം വീട്ടിൽ വി.വി അക്ഷയ്യാണ് പിടിയിലായത്. എസ്.എഫ്.ഐ പ്രവർത്തകൻ ആഷിഖിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
നേരത്തെ എസ്.എഫ്.ഐ പ്രവർത്തകൻ പാനൂർ ഗവ. ആയുർവ്വേദ ആശുപത്രിക്ക് സമീപത്തെ പ്രവ്ദയിൽ കെ. കെ അമൽബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റിബിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ്.
Thottada ITI clash; KSU activist from Chokli arrested