(www.panoornews.in)കുമളി ഷഫീഖ് വധശ്രമകേസിൽ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി.
ഷെഫീഖിന്‍റെ പിതാവ് ഷെരീഫും രണ്ടാനമ്മ അനീഷയുമാണ് പ്രതികൾ. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
2013 ജൂലൈയിൽ ആണ് ഷെഫീഖ് ക്രൂര പീഡനത്തിന് ഇരയായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു വിവരം പുറം ലോകമറിഞ്ഞത്.
പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നും അപസ്‍മാരം ഉള്ള കുട്ടി കട്ടിലില്‍നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു.
എന്നാല്‍ ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്‍തതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. മെഡിക്കല്‍ റിപ്പോർട്ടുകളാണ് കേസില്‍ നിർണായകമായത്.
വർഷങ്ങളായി തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളജിന്‍റെ സംരക്ഷണത്തിലാണ് ഷെഫീഖും സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയും കഴിയുന്നത്.
Father and stepmother found guilty in Shafiq murder attempt case; Crucial verdict after 11 years