പാനൂർ:(www.panoornews.in) പാനൂർ നഗരസഭയിലെ 15-ാം വാർഡിലെ പുല്ലൂക്കര ഐശ്വര്യ അങ്കണവാടിയുടെ പുതിയ കെട്ടിട നിർമാണത്തിനായി കെ.പി മോഹനൻ എം.എൽ.എ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.
പാനൂർ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മി റ്റി ചെയർമാൻ ഉമൈസ തിരുവമ്പാടി, വാർഡ് വികസന സമിതി കൺിനർ പി കെ മുസ്‌തഫമാസ്റ്റർ, മുൻ പെരിങ്ങളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ഇ.എ.നാസർ, ജനകീയ കമ്മിറ്റി മെമ്പർ മുസ പരിപ്പുമ്മൽ, അനിൽകുമാർ പരവൻ്റെവിട, അലി കുയ്യാലിൽ, കൗൺസിലർ സജിനി എന്നിവർ പ്രസംഗിച്ചു. വാർഡ് കൗൺസിലർ സീനത്ത് ടീച്ചർ സ്വാഗതവും അങ്കണവാടി വർക്കർ ഷീന നന്ദിയും പറഞ്ഞു. കെ.പി മോഹനൻ എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2 ലക്ഷം രൂപ ചിലവഴിച്ചാണ് അംഗൻവാടി നിർമിക്കുന്നത്.
Foundation stone laid for construction of Anganwadi building in Pullukkara