കണ്ണൂർ :(www.panoornews.in) തോട്ടട ഐ ടി ഐ യിൽ കഴഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ ഇരുസംഘടനയിലും പെട്ട 21ഓളം വിദ്യാർത്ഥികൾക്കെതിരെ കേസ്. എസ് എഫ് ഐ, കെ എസ് യു പ്രവർത്തകരായ 21 ഓളം വിദ്യാർത്ഥികൾക്കെതിരെയാണ് വധശ്രമ കുറ്റത്തിന് കേസെടുത്തത്. പോളിടെക്നിക് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ എം ആഷിഖിനെ അക്രമിച്ച പരാതിയിൽ 10 കെ എസ് യു പ്രവർത്തകർക്കെതിരെയും കെ എസ് യു പ്രവർത്തകനായ മുഹമ്മദ് റിബിനെ അക്രമിച്ച പരാതിയിൽ 11 എസ് എഫ് ഐ പ്രവർത്തകർ ക്കെതിരെയുമാണ് കേസെടു ത്തത്.
പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടു ത്തുകയും ചെയ്‌ത സംഭവ ത്തിൽ 17 ഓളം എസ് എഫ് ഐ, കെ എസ് യു സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്കെതിരെയും കേസെടുത്തു.
ഇന്നലെ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച സംഭവ ത്തിൽ പ്രതിഷേധിച്ച് കെ എസ് യു ഇന്ന് ജില്ലയിൽ പഠിപ്പുമുടക്കുകയും ചെയ്തിരുന്നു.
SFI-KSU clash at Thotta ITI; Case filed against 21 students for attempt to murder