(www.panoornews.in)പാലക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറിയ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരം. നാല് വിദ്യാർത്ഥിനികൾ മരിച്ചു.
അപകടത്തിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞു ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ലോറി വലതുവശത്തേക്ക് ചെരിഞ്ഞ് മറിയുകയായിരുന്നു.
നാട്ടുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസും സ്ഥലത്തെത്തി. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികലാണ് അപകടത്തിപ്പെട്ടത്. മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
ക്രെയിൻ ഉപയോഗിച്ച് ലോറി ഉയര്‍ത്തി. ലോറിക്കടിയിൽ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
വിവിധ ആംബുലന്‍സുകളിലായാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രികളിലെത്തിച്ചത്. ദേശീയ പാതയിലാണ് അപകടമുണ്ടായത്.
Major accident, three students in critical condition after lorry runs over them, death toll rises to four