(www.panoornews.in) എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചേലക്കാട് സ്വദേശി മണ്ടോടി താഴെ കുനി പി.പി. റംഷിദ് ആണ്അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 0.84 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.
നാദാപുരം എസ് ഐ അനീഷ് വടക്കേടത്തിൻ്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ ചേലക്കാട് ടൗണിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്.
കക്കട്ട് ടൗൺ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന കെ എൽ 18 എഡി 5413 നമ്പർ ഓട്ടോയിൽ സഞ്ചരിച്ചായിരുന്നു ലഹരി വില്പന. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി കാലങ്ങളിൽ നാദാപുരം, കല്ലാച്ചി ടൗണുകൾ കേന്ദ്രീകരിച്ച് എം ഡി എം എ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
Auto driver arrested for selling MDMA while travelling in autorickshaw in Nadapuram