പാനൂർ:(www.panoornews.in) പാനൂർ മൊകേരി പുതുമുക്കിൽ പൊളിഞ്ഞു വീണ വീടിന്റെ മുറ്റത്ത് പണം വെച്ച് ചീട്ടുകളിയിലേർപ്പെട്ട നാലംഗ സംഘം അറസ്റ്റിലായി.
കെ.പി മോഹനൻ (62), ടി. രാജീവൻ (52), പി.പി സലീം (48), കെ.വി അനീശൻ (56) എന്നിവരെയാണ് പാനൂർ എസ്.ഐ: കെ. അഷ്റഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ യാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 5500 രൂപ പിടി ച്ചെടുത്തിട്ടുണ്ട്.
Gambling in Panur; 4 people arrested