ഒറ്റ നമ്പർ ചൂതാട്ടം ; ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ

ഒറ്റ നമ്പർ ചൂതാട്ടം ;  ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ
Dec 12, 2024 02:45 PM | By Rajina Sandeep

ചൊക്ലി :(www.panoornews.in)ചൊക്ലിയിൽ ഒറ്റനമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി കവിയൂരിലെ അറഫാ മൻസിൽ വണ്ണാന്റവിടെ വി.പി.റംഷിദി നെയാണ് ചൊക്ലി പോലീസ് പിടികൂടിയത്.. ഇയാളിൽനിന്നും 1,57,060 രൂപയും പിടിച്ചെടുത്തു.

തലശ്ശേരി എ.എസ്.പി. കെ.എസ്. ഷഹൻഷയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ നോട്ട് ബുക്കിൽ പകർത്തിയും വാട്‌സാപ്പ് സന്ദേശം വഴിയും നടത്തിയ ചൂതാട്ടം കണ്ടെത്തി. സബ് ഇൻസ്പെക്ടർ കെ.സജിത്തിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ. ഒ.കെ.സുലൈഖ, കെ. സബീഷ്, പി.കെ. ചിത്രൻ, സിജിൽ തറാൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

കേരള സംസ്ഥാന ലോട്ടറിയുടെ അതത് ദിവസത്തെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിൻ്റെ അവസാന മൂന്നക്കത്തെ അടിസ്ഥാനമാക്കി സമാന്തരമായി ലോട്ടറി നടത്തുകയാണ് രീതി. പത്തു രൂപ അടച്ചാൽ ആയിരം രൂപയും 100 രൂപ അടച്ചാൽ 5000 രൂപയും നമ്പറൊത്താൽ നൽകുകയാണ് രീതി. രണ്ട് നോട്ടുബുക്കും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഒറ്റനമ്പർ ചൂതാട്ടം വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Odd number gambling; Youth arrested in Chokli with Rs. 1.5 lakh

Next TV

Related Stories
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 11, 2025 08:31 PM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ...

Read More >>
പാനൂരിൽ  പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമം

Jul 11, 2025 07:03 PM

പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമം

പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ...

Read More >>
പണിമുടക്ക് ദിവസം ജോലിക്കെത്തിയ  അധ്യാപകർക്കെതിരായ വധഭീഷണി ; പാറാട് മുസ്ലിം ലീഗിൻ്റെ പ്രതിഷേധം

Jul 11, 2025 03:44 PM

പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകർക്കെതിരായ വധഭീഷണി ; പാറാട് മുസ്ലിം ലീഗിൻ്റെ പ്രതിഷേധം

പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകർക്കെതിരായ വധഭീഷണി...

Read More >>
ഫർമിയുടെ അക്ഷരക്കൂട് തുറന്നു; പൂർവ വിദ്യാർത്ഥിനിയുടെ ഓർമ്മയിൽ കണ്ണങ്കോട് വെസ്റ്റ്എൽ പി സ്കൂൾ

Jul 11, 2025 03:29 PM

ഫർമിയുടെ അക്ഷരക്കൂട് തുറന്നു; പൂർവ വിദ്യാർത്ഥിനിയുടെ ഓർമ്മയിൽ കണ്ണങ്കോട് വെസ്റ്റ്എൽ പി സ്കൂൾ

ഫർമിയുടെ അക്ഷരക്കൂട് തുറന്നു; പൂർവ വിദ്യാർത്ഥിനിയുടെ ഓർമ്മയിൽ കണ്ണങ്കോട് വെസ്റ്റ്എൽ പി...

Read More >>
നേഹയുടേത് ആത്മഹത്യയെന്ന് ; പത്താം ക്ലാസുകാരി കടുത്ത ഡിപ്രഷനിലായിരുന്നെന്നും പൊലീസ്

Jul 11, 2025 02:52 PM

നേഹയുടേത് ആത്മഹത്യയെന്ന് ; പത്താം ക്ലാസുകാരി കടുത്ത ഡിപ്രഷനിലായിരുന്നെന്നും പൊലീസ്

ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയുടെ മരണം ആത്മഹത്യ തന്നെയെന്ന്...

Read More >>
കണ്ണൂർ മാടായി ഗവ.ഐ.ടി.ഐയിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു ; അവസാന തീയതി 16

Jul 11, 2025 02:32 PM

കണ്ണൂർ മാടായി ഗവ.ഐ.ടി.ഐയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു ; അവസാന തീയതി 16

കണ്ണൂർ മാടായി ഗവ.ഐ.ടി.ഐയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു ; അവസാന തീയതി 16...

Read More >>
Top Stories

News Roundup

//Truevisionall