കല്ലിക്കണ്ടി:(www.panoornews.in) ഇന്ത്യയിലെ ജനാധിപത്യം, ഭരണഘടന, സാമൂഹിക നീതി എന്ന വിഷയ ത്തിൽ കല്ലിക്കണ്ടി എൻ എ എം കോളജിൽ ദ്വിദിന ദേശീയ സെമിനാറിന് തുടക്കം കുറിച്ചു. കെ.പി മോഹനനൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്‌തു.
സെമിനാറിൽ കേൾവിക്കാർ മാത്രമാകാതെ കൃത്യമായ സംവാദത്തിലൂടെ കാര്യങ്ങൾ പഠിച്ച് ജനാധിപത്യ ബോധമുള്ള പൗരന്മാരായി യുവതലമുറ മാറണമെന്നും സാമൂഹ്യനീതി ഉറപ്പാക്കുന്നതിന് ശക്തമായ പോരാട്ടത്തിന് തയ്യാറാവണമെന്നും എം.എൽ.എ. വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ ടി മജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പാർലിമെന്ററി അഫയേർസ് ഡയരക്ടർ ജനറൽ ഡോ. യു.സി ബിവീഷ് ആമുഖ പ്രഭാഷണം നടത്തി.
ഐറിഷ് ഡയരക്ടർ ഡോ. ജോയി വർക്കി മുഖ്യപ്രഭാഷണം നടത്തി. ചരിത്രവിഭാഗം തലവൻ ഡോ. ഇ. അനസ്, ഡോ. വി വി ഹസീബ്, കെ.എസ്. മുസ്‌തഫ, ഡോ. എ.പി ഷമീർ, ഐ. ഗഫൂർ, മുഹമ്മദ് അൻസീർ കെ.കെ, ഗഫൂർ എം, ഫർഹാന അഹമ്മദ് പി.കെ, ഫസൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. കണ്ണൂർ സർവ്വകലാശാല ചരിത്ര വിഭാഗം തലവൻ ഡോ മാളവിക ബിന്നി, കെ എം അക്കാദമി കൊടുവള്ളിയിലെ സോഷ്യൽ സയൻസ് മേധാവി ഡോ. ഇഖ്ബാൽ വാവാട്ട് എന്നിവർ ക്ലാസെടുത്തു.ഡോ ഷാലിമ എം.സി, ഡോ നൗഷാദ് തുംബത്ത് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന പർലിമെൻ്ററി അഫയേർഴ്‌സ് വിഭാഗവുമായി സഹകരിച്ചാണ് പരിപാടി സംഘടി പ്പിക്കുന്നത്.
A two-day seminar was organized at N. A. M. College, Kallikandi.