വടകര:(www.panoornews.in) വടകര, തലശേരി റെയ്ല്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയ്‌നുകള്‍ക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ടും, മലബാറില്‍ പുതിയ ട്രെയ്‌നുകള്‍ ആവശ്യപ്പെട്ടും ഷാഫി പറമ്പില്‍ എംപി റെയ്ല്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. മന്ത്രിയുടെ ഓഫിസില്‍ എത്തിയാണ് എംപി ഇതുസംബന്ധിച്ച നിവേദനം കൈമാറിയത്.
തലശേരിയില്‍ കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്, തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ് എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
വടകരയില്‍ കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്, ട്രിവാന്‍ഡ്രം-ലോക് മാന്യതിലക് എക്‌സ്പ്രസ്, പുതുച്ചേരി എക്‌സ്പ്രസ് എന്നിവയ്ക്കും സ്‌റ്റോപ്പ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. യാത്രക്കാരുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ പുതുതായി എന്‍എസ്ജി-3 കാറ്റഗറിയില്‍ എത്തിയ സ്‌റ്റേഷനുകളാണ് രണ്ടും.
വൈകിട്ട് 6.15ന് കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വിട്ടുകഴിഞ്ഞാല്‍ പിന്നെ തലശേരി ഭാഗത്തേയ്ക്ക അടുത്ത ട്രെയ്ന്‍ ലഭിക്കാന്‍ മൂന്നു മണിക്കൂര്‍ കാത്തിരിക്കണം. അതിനാല്‍ ഈ സമയങ്ങളില്‍ പുതിയ പാസഞ്ചര്‍ ട്രെയ്‌നുകളോ മെമു സര്‍വിസോ ആരംഭിക്കണമെന്നും ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു.
New trains are needed in Malabar, stops are needed in Vadakara and Thalassery; Shafi Parambil MP meets Railway Minister