കൂത്തുപറമ്പ് :(www.panoornews.in) പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയിൽ യുവാവിനെ ചൊക്ലി പോലീസ് പോക്സോ കുറ്റംചുമത്തി അറസ്റ്റുചെയ്തു.
2023 സെപ്റ്റംബർ മാസത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കൂത്തുപറമ്പ് പാറാലിലെ കക്കാം വീട്ടിൽ കെ.വി. ഉവൈസി(22) നെയാണ് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ആർ.എസ്.രഞ്ജു അറസ്റ്റുചെയ്തത്.
പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കി യപ്പോഴാണ് പീഡനവിവരം വീട്ടുകാർ അറിഞ്ഞത്.
ഉവൈസിനെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
A native of Koothparamba was arrested in Chokli in a POCSO case.