(www.panoornews.in)ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ലക്കി ഭാസ്കർ’ കണ്ട് പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർത്ഥികൾ.
വിശാഖപ്പട്ടണത്തെ സെന്റ്. ആൻസ് ഹൈസ്കൂൾ വിദ്യാർത്ഥകളാണ് ഒളിച്ചോടിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ കിരൺ കുമാർ, കാർത്തിക്, ചരൺ തേജ, രഘു എന്നിവരാണ് ഒളിച്ചോടിയത്. ഇവർക്കുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.
വിദ്യാർത്ഥികൾ ഹോസ്റ്റലിന്റെ മതിൽ ചാടുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലക്കി ഭാസ്കറിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തെ പോലെ നിറയെ പണം സമ്പാദിക്കണമെന്നും വീടും കാറുമെല്ലാം വാങ്ങാൻ സാധിക്കുന്ന അവസ്ഥയിലെത്തിയാലെ മടങ്ങി വരൂ എന്നുമാണ് ഈ നാല് വിദ്യാർത്ഥികളും സുഹൃത്തുക്കളോട് പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു
Come back after making money like 'Lucky Bhaskar'; Class 9 students run away from hostel