കാറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് ബസ് തടഞ്ഞ് ജീവനക്കാര്‍ക്ക് ക്രൂര മർദ്ദനം ; ദൃശ്യങ്ങൾ പുറത്ത്, നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി

കാറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ്  ബസ് തടഞ്ഞ് ജീവനക്കാര്‍ക്ക് ക്രൂര മർദ്ദനം ; ദൃശ്യങ്ങൾ പുറത്ത്, നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി
Dec 12, 2024 12:20 PM | By Rajina Sandeep

വടകര : (www.panoornews.in) കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് സ്വകാര്യ ബസ് തടഞ്ഞ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചു.

തണ്ണീർപന്തൽ-വടകര റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരായ ഡ്രൈവർ അരൂർ സ്വദേശി ഹരികൃഷ്ണൻ (24), കണ്ടക്ടർ വള്ളിയാട് സ്വദേശി മിഥുൻ (37) എന്നിവർക്കാണ് മർദ്ദനമേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ മിഥുനെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരമാണ് സംഭവം. കടമേരിയിൽ നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 18 എസി 9369 നമ്പർ അശ്വിൻ ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് അക്രമം.

തണ്ണീർ പന്തലിന് സമീപം സി സി മുക്കിൽ ബസ് തടഞ്ഞ് നിർത്തി കെഎൽ 18 എഎഫ് 0100 കാറിലെത്തിയവർ അസഭ്യം വിളിക്കുകയും പട്ടിക വടികൾ ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു എന്ന് ബസ് ജീവനക്കാർ പറഞ്ഞു.

കാർ റോഡിന് കുറുകെയിട്ടായിരുന്നു അക്രമം. ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമത്തിന്റെ മൊബൈൽ ക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Bus stopped and employees brutally beaten for not giving way to car; footage released, Nadapuram police begin investigation

Next TV

Related Stories
ഏറണാകുളത്ത് രണ്ട്  സ്ത്രീകളടക്കം  ഒരു കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റു മരിച്ചു*

Jan 16, 2025 08:11 PM

ഏറണാകുളത്ത് രണ്ട് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റു മരിച്ചു*

ഏറണാകുളത്ത് രണ്ട് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റു...

Read More >>
മട്ടന്നൂരിൽ സ്വകാര്യ ബസ് തട്ടി യുവതി മരിച്ചു

Jan 16, 2025 06:33 PM

മട്ടന്നൂരിൽ സ്വകാര്യ ബസ് തട്ടി യുവതി മരിച്ചു

മട്ടന്നൂരിൽ സ്വകാര്യ ബസ് തട്ടി യുവതി...

Read More >>
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം;  പ്രതിയായ തമിഴ്നാട് സ്വദേശി   പിടിയില്‍

Jan 16, 2025 06:20 PM

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിയായ തമിഴ്നാട് സ്വദേശി പിടിയില്‍

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി ...

Read More >>
ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികം ; അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം 100 പേർ രക്തദാനം നടത്തി

Jan 16, 2025 06:01 PM

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികം ; അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം 100 പേർ രക്തദാനം നടത്തി

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികം ; അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം 100 പേർ രക്തദാനം...

Read More >>
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന് സംശയം

Jan 16, 2025 03:08 PM

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന് സംശയം

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന്...

Read More >>
Top Stories

News Roundup