(www.panoornews.in) "എൻ്റെ ആദ്യകാല കവിതകൾ'
പുസ്തക സമാഹര വില്പന വഴി ലഭിച്ച തുകയിൽ കാൽ ലക്ഷം രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായി കവി കെ.കെ. ലാൽ മനേക്കര .
പ്രമുഖ കവിയും റിട്ട. സംസ്കൃത അധ്യാപകനുമായ കെ.കെ. ലാൽ മനേക്കര രചിച്ച 'എൻ്റെ ആദ്യകാല കവിതകൾ'എന്ന പുസ്തകസമാഹരം വില്പന വഴി ലഭിച്ച തുകയിൽ നിന്ന് 25000/_ രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പാനൂർ സബ് ട്രഷറി ഓഫീസർ ബിന്ദു പി.
കെ.കെ. ലാലിൽ നിന്നും തുക ഏറ്റുവാങ്ങി. പു ക സ പാനൂർ മേഖല കമ്മിറ്റി അംഗംഎൻ.പി. മുകുന്ദൻ, ഹേമന്ത് മനേക്കര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Writer donates Rs 250,000 from book sales to Chief Minister's Relief Fund; KK Lal Manekkara is the role model