(www.panoornews.in)കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക പ്രശ്നം മൂലമാണ് ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനിന്‍റെ വാതില്‍ തുറക്കാന്‍ കഴിയുന്നില്ല. എസിയും പ്രവര്‍ത്തിക്കുന്നില്ല.
ഒന്നേകാല്‍ മണിക്കൂറിലേറെയായിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാനായിട്ടില്ല. ട്രെയിന്‍ തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് മറ്റൊരു യാത്ര സൗകര്യം ഒരുക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Kasaragod - Thiruvananthapuram Vande Bharat route stuck