പാമ്പ് പിടുത്തക്കാരന്‍ സുരേന്ദ്രന്‍ കരിങ്ങാടിനെ മര്‍ദ്ദിച്ചതായി പരാതി

പാമ്പ് പിടുത്തക്കാരന്‍ സുരേന്ദ്രന്‍ കരിങ്ങാടിനെ മര്‍ദ്ദിച്ചതായി പരാതി
Dec 4, 2024 02:37 PM | By Rajina Sandeep

(www.panoornews.in)പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെ പാമ്പു പിടുത്ത ജീവനക്കാരന്‍ സുരേന്ദ്രന്‍ കരിങ്ങാടിനെ മര്‍ദ്ദിച്ചതായി പരാതി.

കഴിഞ്ഞ ദിവസം കൊയിലാണ്ടി കുറവങ്ങാട് ഭാഗത്ത് ഫ്‌ലോര്‍ മില്ലില്‍ പെരുമ്പാമ്പ് ഉണ്ടെന്നും അതിനെ പിടികൂടണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പെരുവണ്ണാമൂഴിയില്‍ നിന്നും ചെമ്പ്ര കായണ്ണ വഴി വെള്ളിയൂരിലേക്കുള്ള എളുപ്പവഴിയിലൂടെ കൊയിലാണ്ടിക്ക് ഇരുചക്ര വാഹനത്തില്‍ പോകുന്ന വഴി കായണ്ണയില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്.

കായണ്ണ കനാല്‍ റോഡില്‍ വെച്ച് കാറിലുണ്ടായിരുന്ന സംഘമാണ് മര്‍ദ്ദിച്ചതെന്ന് സുരേന്ദ്രന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

റോഡില്‍ പെട്ടന്ന് പിന്നോട്ടെടുത്ത കാറിലുള്ളവരോട് ഇപ്പോള്‍ എന്റെ ദേഹത്തു കൂടി കയറിയേനെ എന്നു പറഞ്ഞ തന്നെ അവര്‍ അസഭ്യം പറയുകയും പോകാന്‍ തുടങ്ങിയ തന്നെ വിളിച്ചു നിര്‍ത്തി കാറിലുള്ളവര്‍ മര്‍ദ്ദിക്കുകയായിരുന്നെന്നും മറ്റു ചിലരും എത്തി തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും സുരേന്ദ്രന്‍ പറഞ്ഞു.

തലക്ക് അടിക്കുകയും നെഞ്ചത്തും ദേഹത്തും ചവിട്ടിയതായും സുരേന്ദ്രന്‍ പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളോട് ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വിദഗ്ദ ചികിത്സ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

Complaint alleging that snake charmer Surendran Karingad assaulted him

Next TV

Related Stories
പുസ്തക വിൽപ്പനയിലൂടെ ലഭിച്ച കാൽ ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി എഴുത്തുകാരൻ ; മാതൃകയായത് കെ.കെ ലാൽ മനേക്കര

Dec 4, 2024 09:08 PM

പുസ്തക വിൽപ്പനയിലൂടെ ലഭിച്ച കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി എഴുത്തുകാരൻ ; മാതൃകയായത് കെ.കെ ലാൽ മനേക്കര

പുസ്തക വിൽപ്പനയിലൂടെ ലഭിച്ച കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി...

Read More >>
കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി

Dec 4, 2024 07:54 PM

കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി

കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി...

Read More >>
പാസ്‌പോർട്ട് വെരിഫിക്കേഷനു വന്ന പൊലീസുകാരൻ യുവതിയെ കടന്നു പിടിച്ചു; സസ്​പെൻഷൻ

Dec 4, 2024 03:21 PM

പാസ്‌പോർട്ട് വെരിഫിക്കേഷനു വന്ന പൊലീസുകാരൻ യുവതിയെ കടന്നു പിടിച്ചു; സസ്​പെൻഷൻ

പാസ്‌പോർട്ട് വെരിഫിക്കേഷനു വന്ന പൊലീസുകാരൻ യുവതിയെ കടന്നു പിടിച്ചു;...

Read More >>
കണ്ണൂരിൽ നാളെ നടക്കേണ്ടിയിരുന്ന എൽ ഡി എഫിൻ്റെ സമരത്തിനായുള്ള പന്തലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞുകയറി ; ഒരാൾക്ക് പരിക്ക്

Dec 4, 2024 03:01 PM

കണ്ണൂരിൽ നാളെ നടക്കേണ്ടിയിരുന്ന എൽ ഡി എഫിൻ്റെ സമരത്തിനായുള്ള പന്തലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞുകയറി ; ഒരാൾക്ക് പരിക്ക്

കണ്ണൂരിൽ നാളെ നടക്കേണ്ടിയിരുന്ന എൽ ഡി എഫിൻ്റെ സമരത്തിനായുള്ള പന്തലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞുകയറി...

Read More >>
മെ​ഗാ മെഡിക്കൽ ക്യാമ്പ്; വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

Dec 4, 2024 01:59 PM

മെ​ഗാ മെഡിക്കൽ ക്യാമ്പ്; വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ...

Read More >>
Top Stories

News Roundup

Entertainment News