പാസ്‌പോർട്ട് വെരിഫിക്കേഷനു വന്ന പൊലീസുകാരൻ യുവതിയെ കടന്നു പിടിച്ചു; സസ്​പെൻഷൻ

പാസ്‌പോർട്ട് വെരിഫിക്കേഷനു വന്ന പൊലീസുകാരൻ യുവതിയെ കടന്നു പിടിച്ചു; സസ്​പെൻഷൻ
Dec 4, 2024 03:21 PM | By Rajina Sandeep

(www.panoornews.in)ബംഗളൂരുവിൽ പാസ്‌പോർട്ട് വെരിഫിക്കേഷനു വന്ന പൊലീസുകാരൻ യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് സസ്​പെൻഷൻ.

ബംഗളൂരുവിലെ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 22കാരിയായ യുവതിയാണ് പരാതിക്കാരി. പൊലീസ് വെരിഫിക്കേഷന്റെ ഭാഗമായി യുവതിയുടെ വീട് സന്ദർശിച്ച ബയതരായണപുര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കിരണിനെതിരെയാണ് നടപടി സ്വീകരിച്ചത്.

കിരൺ യുവതിയുടെ വീട് സന്ദർശിച്ചപ്പോൾ അവരുടെ സഹോദരൻ ഒരു കൊലപാതക കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സഹോദരന്റെ ക്രിമിനൽ റെക്കോഡ് കാരണം അവരുടെ പാസ്‌പോർട്ട് നിരസിക്കപ്പെടുമെന്നും അറിയിച്ചു.

തുടർന്ന് അയാൾ പരാതിക്കാരിയുടെ വീട് ആവർത്തിച്ച് സന്ദർശിച്ചതായും ഇതിനിടയിൽ വീട്ടിൽ കടന്ന് യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. യുവതി ദിവസങ്ങൾക്ക് മുമ്പ് ഡെപ്യൂട്ടി പോലീസ് കമീഷണർ (വെസ്റ്റ്) എസ്. ഗിരീഷിന് നൽകിയ പരാതിയെ തുടർന്നാണ് നടപടിയെടുത്തത്.

പ്രാഥമിക അന്വേഷണത്തിൽ കിരണിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതായി പൊലീസ് പറഞ്ഞു. സന്ദർശന വേളയിൽ കിരൺ, വീട്ടിൽ തനിച്ചാണെന്ന് കരുതി യുവതിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

സഹോദരന് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിലും ഇയാളുടെ പ്രവൃത്തികൾക്ക് യുവതിയെ ഉത്തരവാദിയാക്കാനാകില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി

Policeman who came for passport verification grabbed a woman; suspended

Next TV

Related Stories
പുസ്തക വിൽപ്പനയിലൂടെ ലഭിച്ച കാൽ ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി എഴുത്തുകാരൻ ; മാതൃകയായത് കെ.കെ ലാൽ മനേക്കര

Dec 4, 2024 09:08 PM

പുസ്തക വിൽപ്പനയിലൂടെ ലഭിച്ച കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി എഴുത്തുകാരൻ ; മാതൃകയായത് കെ.കെ ലാൽ മനേക്കര

പുസ്തക വിൽപ്പനയിലൂടെ ലഭിച്ച കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി...

Read More >>
കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി

Dec 4, 2024 07:54 PM

കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി

കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി...

Read More >>
കണ്ണൂരിൽ നാളെ നടക്കേണ്ടിയിരുന്ന എൽ ഡി എഫിൻ്റെ സമരത്തിനായുള്ള പന്തലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞുകയറി ; ഒരാൾക്ക് പരിക്ക്

Dec 4, 2024 03:01 PM

കണ്ണൂരിൽ നാളെ നടക്കേണ്ടിയിരുന്ന എൽ ഡി എഫിൻ്റെ സമരത്തിനായുള്ള പന്തലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞുകയറി ; ഒരാൾക്ക് പരിക്ക്

കണ്ണൂരിൽ നാളെ നടക്കേണ്ടിയിരുന്ന എൽ ഡി എഫിൻ്റെ സമരത്തിനായുള്ള പന്തലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞുകയറി...

Read More >>
പാമ്പ് പിടുത്തക്കാരന്‍ സുരേന്ദ്രന്‍ കരിങ്ങാടിനെ മര്‍ദ്ദിച്ചതായി പരാതി

Dec 4, 2024 02:37 PM

പാമ്പ് പിടുത്തക്കാരന്‍ സുരേന്ദ്രന്‍ കരിങ്ങാടിനെ മര്‍ദ്ദിച്ചതായി പരാതി

പാമ്പ് പിടുത്തക്കാരന്‍ സുരേന്ദ്രന്‍ കരിങ്ങാടിനെ മര്‍ദ്ദിച്ചതായി...

Read More >>
മെ​ഗാ മെഡിക്കൽ ക്യാമ്പ്; വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

Dec 4, 2024 01:59 PM

മെ​ഗാ മെഡിക്കൽ ക്യാമ്പ്; വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ...

Read More >>
Top Stories

News Roundup

Entertainment News