തലശേരി:(www.panoornews.in) തലശ്ശേരി ടി. സി മുക്കിലൂടെ കടന്നുപോകുന്ന മേൽ പാലത്തിന്റെ സീലിംഗ് അടർന്നു വീഴുന്നത് പതിവായി. ഭാരവാഹനങ്ങൾ കടന്നു പോകുമ്പോഴാണ് സീലിംഗ് തകർന്നു വീഴുന്നത്.
നിരവധി ഇരുചക്രവാഹനങ്ങളും, കാറുകളും ഉൾപ്പടെ പാലത്തിനടിയിൽ നിർത്തിയിടാറുണ്ട്. കഴിഞ്ഞ ദിവസം പാലത്തിന് അടിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിൽ വൻ ശബ്ദത്തോടെ സീലിംഗ് അടർന്നുവീണു.
സമീപത്തെ കടയുടമ ശശിയുടെ KL 18 D 7093 മാരുതികാറിന് മുകളിലാണ് സീലിംഗ് അടർന്നുവീണത്. കാറിന് കേടുപാടുണ്ടായി.
നിരവധി വിദ്യാർത്ഥികളും, റെയിൽവേ യാത്രക്കാരുമടക്കം നൂറുക്കണക്കിന് യാത്രക്കാർ ദിനം പ്രതി കടന്നു പോകുന്ന വഴിയാണിത്. നിരവധി അതിഥി തൊഴിലാളികൾ അതി രാവിലെ ജോലിക്കായി വിവിധ സ്ഥലങ്ങളിലേക്ക്
പോകാൻ എത്തിച്ചേരുന്നതും ഇവിടെയാണ്. മാസങ്ങളായി സീലിംഗ് അടർന്നുവീഴുന്നത് പതിവാണ്. ഇ കെ നായനാർ മുഖ്യമന്ത്രിയായ സമയത്താണ് പാലം ഉദ്ഘാടനം ചെയ്ത്. ഒരു ദുരന്തത്തിന് കാത്തുനിൽക്കാതെ
സീലിംഗ് അടർന്ന് വീഴുന്ന വിഷയത്തിൽ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Those parking their vehicles under the Thalassery railway overpass and passengers should be careful; the ceiling often falls off.