കണ്ണൂർ:(www.panoornews.in) കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ജീവനക്കാരൻ എ.കെ.അനീഷിനാണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ഗേറ്റിൻ്റെ സമീപത്തുള്ള ഫുട്‌പാത്തിലൂടെ നടന്ന് വരുമ്പോൾ വഴിയിൽ നിന്ന് മാല വീണുകിട്ടിയത്.
അനീഷ് മാലയുമായി തൻ്റെ ഡിപ്പാർട്ട്മെൻ്റിലെ ഡോ: ഉഷയോട് ഈ കാര്യം പറയുകയും, അവർ ഉപദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ പരിയാരം കാനറ ബാങ്കിലേക്ക് പോകുകയും അവിടെയുള്ള അപ്രൈസറെ കാണിച്ച് മാല സ്വർണ്ണം ആണെന്ന് ഉറപ്പ് വരുത്തിയശേഷം പരിയാരം പോലീസ് സ്റ്റേഷനിലെത്തി മാല പോലി സിനെ ഏല്പിച്ചു.
നവമാധ്യമങ്ങളിലൂടെ മാല കളഞ്ഞു കിട്ടിയ വിവരം അറിഞ്ഞ ഉടമസ്ഥർ പോലീസ് സ്റ്റേഷനിൽ എത്തുകയും, പോലീസ് അറിയിച്ചതിനെ തുടർന്ന് അനീഷും, കമ്മ്യൂ ണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ: മായമോളും പരിയാരം പോലീസ് സ്റ്റേഷനിൽ എത്തുകയും, പോലീസിൻ്റെ സാന്നിധ്യത്തിൽ ഉടമസ്ഥർക്ക് മാല തിരിച്ച് കൊടുക്കുകയും ചെയ്തു. അനീഷിന്റെ സത്യസന്ധതയെ പോലീസും മെഡിക്കൽ കോളേജ് ജീവനക്കാരും നാട്ടുകാരും അഭിനന്ദിച്ചു
An employee of Kannur Medical College set an example by returning a gold necklace he had dropped.