(www.panoornews.in) ആലപ്പുഴയിൽ ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു.
ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്ബിൽ നടരാജൻ്റെ മകൻ വിഷ്ണുവാണ് (34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്‌ണുവിനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു.
തുടർന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മർദിച്ചു കൊന്നതെന്ന് വിഷ്‌ണുവിൻ്റെ ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയായിരുന്നു സംഭവം നടന്നത്.
ഒന്നര വർഷമായി ഭാര്യ വിഷ്‌ണുവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള കുട്ടിയുണ്ട്. ഈ കുട്ടിയെ ഭാര്യയുടെ വീട്ടിൽ ഏൽപ്പിക്കുന്നതിനായാണ് വിഷ്ണു എത്തിയത്. ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കൾ വിഷ്‌ണുവുമായി തർക്കം ഉണ്ടാവുകയും അര മണിക്കൂറോളം ക്രൂരമായി മർദിക്കുകയും ചെയ്തത്.
മർദനത്തിനൊടുവിൽ വിഷ്ണു കുഴഞ്ഞുവീണു. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയിൽ
എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒന്നര വർഷത്തിന് ശേഷമാണ് വിഷ്‌ണു ഭാര്യയെ കാണാനായെത്തിയത്. ഇതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തിൽ വിഷ്‌ണുവിൻ്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ അസ്വഭാവിക മരണത്തിന് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്.
Husband dies after being beaten by relatives after returning to wife's house after a year and a half