ചമ്പാട്:(www.panoornews.in) സി.പി.എം പാനൂർ ഏരിയാസമ്മേളനം നവംബർ 29, 30, ഡിസംബർ 1 തീയതികളിൽ ചമ്പാട് നടക്കും
പ്രതിനിധി സമ്മേളനം താഴെ ചമ്പാട് സഹനസൂര്യൻ പുഷ്പൻ നഗരി യിലും, പൊതുസമ്മേളനം അരയാക്കൂലിൽ യെച്ചൂരി, കോടിയേരി നഗറിലുമാണ് നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
27 വർഷങ്ങൾക്ക് ശേഷമാണ് ഏരിയാ സമ്മേളനത്തിന് ചമ്പാട് വേദിയാകുന്നത്. അനുബന്ധ സമ്മേളനങ്ങളും കായികമത്സരങ്ങളും 17-ന് സമാപിച്ചു. 26 മുതൽ 28 വരെ ഹ്രസ്വസിനിമ പ്രദർശനം, നാടൻപാട്ട്, കൈകൊട്ടിക്കളി നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനമേള എന്നിവ അരങ്ങേറും. 29-ന് ഐ.വി.ദാസ് സ്മൃതി കുടീരത്തിൽ നിന്ന് മുഖ്യപതാക
ജില്ലാ സെക്രട്ടേറിയറ്റംഗം എം. സുരേന്ദ്രൻ ജാഥാലീഡർ എ.രാഘവന് കൈമാറും. കൊടിമരം
പി.പി കുഞ്ഞിക്കണ്ണൻ സ്മൃതികുടീരത്തിൽനിന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രൻ ഇ വിജയന് കൈമാറും. 26 രക്തസാക്ഷികളുടെ സ്മൃതി കുടീരങ്ങളിൽ നിന്ന് കൈമാ റുന്ന പതാകകൾ അത്ലറ്റുകളുടെ അകമ്പടിയോടെ ചമ്പാട്ട് എട്ടുവീട്ടിൽ രാജുവിൻ്റെ സ്മൃതികുടീരത്തിൽ സംഗമിക്കും. ആറുമണിയോടെ അരയാക്കൂൽ പൊതുസമ്മേളന വേദിയിൽ എത്തിക്കും. ജില്ലാ കമ്മിറ്റി അംഗം കെ.കെ പവിത്രൻ പതാകയുയർത്തും. കനലോർമ്മകൾ എന്ന പരിപാടി ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. 30-നും ഡിസംബർ ഒന്നിന് ഉച്ചവരെയും പ്രതിനിധി സമ്മേളനവും അനു ബന്ധ പരിപാടികളുമുണ്ടാകും. സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. പികൃഷ്ണ പിള്ളയുടെ ജീവിതം പറയുന്ന വിൽപാട്ട് കലാപരിപാടിയുമുണ്ടാകും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹി കളായ കെ.കെ. പവിത്രൻ, ഇ. വിജയൻ, കെ.ഇ കുഞ്ഞബ്ദുള്ള കെ.ജയരാജൻ എന്നിവർ പങ്കെടുത്തു.
The CPM Panur area conference will be held in Chambad on November 29, 30 and December 1; preparations are complete.