വയനാടിനോടുള്ള കേന്ദ്ര അവഗണന ; 19ന് യു.ഡി.എഫ് ഹർത്താൽ

 വയനാടിനോടുള്ള കേന്ദ്ര അവഗണന ;  19ന് യു.ഡി.എഫ് ഹർത്താൽ
Nov 15, 2024 08:17 PM | By Rajina Sandeep

(www.panoornews.in)വയനാട് ദുരന്തത്തിൽ കേന്ദ്ര സ‍ർക്കാരിൻ്റെ അവഗണന തുടരുന്നതിനിടെ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ്.

വയനാട്ടിൽ ഈ മാസം 19 ന് ഹ‍ർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

പുനരധിവാസം വൈകുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് ഹർത്താൽ. വിഷയത്തിൽ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്ന് വാർത്താ സമ്മേളനത്തിൽ ടി സിദ്ധിഖ് എംഎൽഎ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെത് വാഗ്ദാന ലംഘനമാണെന്ന് വിമർശിച്ചാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.

അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതും, പുനരധിവാസം പൂർത്തിയാക്കത്തതിനെതിരെയുമാണ് പ്രതിഷേധം. കടകൾ അടച്ചും വാഹനം ഓടിക്കാതെയും ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു.

അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ഇതുവരെ യുഡിഎഫ് സമരം ചെയ്തിരുന്നില്ല.

എന്നാൽ കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്.

Central neglect of Wayanad; UDF hartal on 19

Next TV

Related Stories
 ശബരിമല; മണ്ഡല - മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നു

Nov 15, 2024 07:41 PM

ശബരിമല; മണ്ഡല - മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നു

ശബരിമല; മണ്ഡല - മകരവിളക്ക് തീർഥാടനത്തിനായി നട...

Read More >>
ചമയങ്ങളില്ലാത്ത ലോകത്തേക്ക്  അഞ്ജലി യാത്രയായത് മൂന്ന് വയസ്സുള്ള കുഞ്ഞിനെയും, ഭർത്താവിനെയും തനിച്ചാക്കി  ; മരണമുൾക്കൊള്ളാതെ  നാട്ടുകാർ

Nov 15, 2024 03:58 PM

ചമയങ്ങളില്ലാത്ത ലോകത്തേക്ക് അഞ്ജലി യാത്രയായത് മൂന്ന് വയസ്സുള്ള കുഞ്ഞിനെയും, ഭർത്താവിനെയും തനിച്ചാക്കി ; മരണമുൾക്കൊള്ളാതെ നാട്ടുകാർ

ചമയങ്ങളില്ലാത്ത ലോകത്തേക്ക് അഞ്ജലി യാത്രയായത് മൂന്ന് വയസ്സുള്ള കുഞ്ഞിനെയും, ഭർത്താവിനെയും തനിച്ചാക്കി ...

Read More >>
കണ്ണൂരിൽ നാടക സംഘത്തിൻ്റെ വാഹനാപകടം ; മരിച്ച  'അഞ്ജലിയുടെയും ജെസിയുടെയും കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധന സഹായം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍

Nov 15, 2024 03:40 PM

കണ്ണൂരിൽ നാടക സംഘത്തിൻ്റെ വാഹനാപകടം ; മരിച്ച 'അഞ്ജലിയുടെയും ജെസിയുടെയും കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധന സഹായം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍

മരിച്ച 'അഞ്ജലിയുടെയും ജെസിയുടെയും കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധന സഹായം നല്‍കുമെന്ന് മന്ത്രി സജി...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Nov 15, 2024 03:20 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
Top Stories

Entertainment News