---
title: "സ്വത്ത് കാണിച്ചു തരാമെന്ന് പറഞ്ഞ് കാറും, പണവും കവർന്ന കേസിൽ 4 പേർ വടകരയിൽ പിടിയിൽ"
english_title: "4 persons arrested in Vadakara for stealing car and money by promising to show property"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249010/4-persons-arrested-in-vadakara-for-stealing-car-and-money-by-promising-to-show-property"
published_at: "2024-11-13T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67343e9aa4b71_Untitled-4_copy.jpg"
keywords: []
---

# സ്വത്ത് കാണിച്ചു തരാമെന്ന് പറഞ്ഞ് കാറും, പണവും കവർന്ന കേസിൽ 4 പേർ വടകരയിൽ പിടിയിൽ

> **Lead Summary:** വടകര : സ്വത്ത് കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കവർച്ച നടത്തിയ സംഭ വത്തിൽ നാലുപേർ വടകരയിൽ വെച്ച് പോലീസ് പിടിയിലായി.

## Article Content

വടകര : സ്വത്ത് കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കവർച്ച നടത്തിയ സംഭ വത്തിൽ നാലുപേർ വടകരയിൽ വെച്ച് പോലീസ് പിടിയിലായി.

ഇരിക്കൂർ ചേടിച്ചേരിയിലെ കെ.പി.ഹംസ(64)യുടെ പരാതിയിൽ കാട്ടാമ്പള്ളി സ്വദേശി പി ടി റഹീം, സൂര ജ്, അജിനാസ്, റാസിഖ് എന്നിവരെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരന്റെ കാറിൽ സ്വത്ത് കാണിച്ചുതരാമെന്ന് പറഞ്ഞ് ചിറക്കലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെയെത്തിയപ്പോൾ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും അഞ്ചരലക്ഷം രൂപ വിലയുള്ള കാറും, കാറിൽ സൂക്ഷിച്ച 2,66,000 രൂപയും കയ്യിലുണ്ടായിരുന്ന 1,65,000 രൂപ വിലവരുന്ന റാഡോ വാച്ചും തട്ടിയെടുക്കുകയും, തുടർന്ന് വ്യാപാരിയെ ഭീഷണിപ്പെടുത്തി വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വളപട്ടണം പോലീസിൽ നൽകിയ പരാതി യിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249010/4-persons-arrested-in-vadakara-for-stealing-car-and-money-by-promising-to-show-property)