വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മനേക്കരയിലെ ടോമി നായ ഇന്ന് കാലത്ത് വിട പറഞ്ഞു. ഈ മാസം ആറാം തീയതി മനേക്കര റേഷൻ ഷാപ്പിന് സമീപം ടിപ്പർ ലോറിയിടിച്ച് പരിക്കേറ്റ് അവശനിലയിലായ നായയെ ഒരു പറ്റം മൃഗസ്നേനേഹികളായ നാട്ടുകാർ വിദഗ്ധ ചികിത്സക്കായി പള്ളിക്കുനിയിലെ സ്വകാര്യ ക്ലിനിക്കിൽ കൊണ്ടു പോവുകയും കാലിന് ഓപ്പറേഷൻ നൽകുകയും ചെയ്തിരുന്നു.
എന്നാൽ ടോമിയുടെ ജീവൻ രക്ഷിക്കാൻnഅതൊന്നും പര്യാപ്തമായില്ല. ടോമിയുടെ ചികിത്സാ ചെലവുകൾ വഹിച്ചിരുന്നത്
മൃഗസ്നേഹിയായ കൂത്തുപറമ്പ് സ്വദേശിനി ചന്ദ്രലേഖയാണ്.പന്ന്യന്നൂർ വെറ്റിനറി ഡോക്ടർ ദിവ്യയാണ് ടോമിയുടെ തുടർ ചികിൽസ നൽകിയിരുന്നത്.
വാർഡംഗം സന്തോഷ് പി.ഷാരോൺ , പ്രകാശ് ചിരുകണ്ടോത്ത്, കതിരൂർ എസ്.ഐയും നാട്ടുകാരനുമായ ജീവാനന്ദ്, വിശ്വനാഥൻ, അജയഘോഷ് മാസ്റ്റർ, പ്രേമരാജൻ ടി.പി. തുടങ്ങിയവർ നായയുടെ ആരോഗ്യ പരിപാലനത്തിന് സജീവമായി രംഗത്തുണ്ടായിരുന്നു
വാർഡംഗം സന്തോഷ് പി.
ഷാരോൺ , പ്രകാശ് ചിരുകണ്ടോത്ത്, കതിരൂർ എസ്.ഐയും നാട്ടുകാരനുമായ
ജീവാനന്ദ്, വിശ്വനാഥൻ, അജയഘോഷ് മാസ്റ്റർ,
പ്രേമരാജൻ ടി.പി. തുടങ്ങിയവർ നായയുടെ ആരോഗ്യ പരിപാലനത്തിന് സജീവമായി രംഗത്തുണ്ടായിരുന്നു.
Animal lovers' prayers failed; 'Tommy' who was injured after being hit by a lorry in Manekkara has left