(www.panoornews.in) മാമൻ വാസുവിൻ്റെ ഇരുപത്തിയെമ്പതാം രക്തസാക്ഷി ദിനാചരണവും, കെവി ദാമോദരൻ്റ മൂന്നാം ചരമവാർഷികവും ഡിസംബർ 4 മുതൽ 12 വരെ വിപുലമായ പരിപാടികളോടെ ചൊക്ലിയിൽ ആചരിക്കും.
4 ന് വൈകിട്ട് 5ന് നിടുമ്പ്രം കെവി ദാമോദരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും .വിവിധ ദിവസങ്ങളായി ദിനാചരണത്തിൻ്റെ ഭാഗമായി ഒളവിലത്ത് കമ്പവലിയും, ചൊക്ലിയിൽ ക്രിക്കറ്റ് - ഷട്ടിൽ ടൂർണമെൻ്റും, കാഞ്ഞിരത്തിൻ കീഴിൽ കുട്ടികൾക്കായി ചിത്രരചന മൽസരവും നടക്കും.
12ന് രാവിലെ ഏഴരക്ക് പ്രകടനവും, മാമൻ വാസുവിൻ്റെ ബലികുടീരത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ പ്രഭാഷണവും. വൈകിട്ട് 5ന് മേനപ്രം അമ്പലം, ചൊക്ലി റജിസ്ട്രാർ ഓഫീസ്, കവിയൂർ നിടുങ്കുടി മുക്ക് എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നിന്നുമാരംഭിക്കുന്ന ചുവപ്പ് വളണ്ടിയർ മാർച്ചോടെയുള്ള ബഹുജന പ്രകടനം ചൊക്ലിയിൽ സമാഗമിക്കും. സമാപന പൊതുസമ്മേളനം ചൊക്ലി ടൗണിൽ നടക്കും.
മൊയാരം മന്ദിരം മാമൻ വാസു സ്മാരക ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.വി ഉദയൻ അധ്യക്ഷനായി.ഏരിയ കമ്മിറ്റിയംഗം വികെ രാകേഷ്, ചൊക്ലി , ചൊക്ലി സൗത്ത്, മേനപ്രം ലോക്കൽ സെക്രട്ടറിമാരായ കെ ദിനേശ് ബാബു, പി രഗിനേഷ്, ടി ജയേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെപി വിജയൻ (ചെയർമാൻ).വി ഉദയൻ, സികെ രമ്യ, കെപി രതീഷ് കുമാർ, കെടികെ പ്രദീപൻ (വൈസ് ചെയർമാൻ).വികെ രാകേഷ് (കൺവീനർ).കെ ദിനേശ് ബാബു, ടി ജയേഷ്, പി രഗിനേഷ്, പികെ മോഹനൻ (ജോയിൻ്റ് കൺവീനർ). എകെ ഖാലിദ് (ട്രഷറർ)
Maman Vasu-KV Damodaran Martyr Day Celebrations; As the organizing committee.