കേരളത്തിലെ 9 തീരദേശ ജില്ലകളിൽ റെഡ് അലർട്ട് ; ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത, ജാഗ്രത നിർദേശം

കേരളത്തിലെ 9 തീരദേശ ജില്ലകളിൽ റെഡ് അലർട്ട് ;  ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത, ജാഗ്രത നിർദേശം
Oct 16, 2024 07:46 PM | By Rajina Sandeep

(www.panoornews.in)കേരളത്തിലെ 9 തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.  തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


കേരള തീരത്ത് ഇന്ന് (16/10/2024) രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും  കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.


താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം




കാപ്പിൽ  മുതൽ പൂവാർ വരെ


കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ


ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ


എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ


തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ


മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ


കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ


കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ


കാസർഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ


തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.


1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.


2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.


3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.


4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്


5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.


6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.


7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Red alert in 9 coastal districts of Kerala; Warning for high waves and rough seas

Next TV

Related Stories
കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ്  ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല ; 34 പേരെ രക്ഷപ്പെടുത്തി

Oct 16, 2024 05:09 PM

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല ; 34 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല ; 34 പേരെ രക്ഷപ്പെടുത്തി...

Read More >>
ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

Oct 16, 2024 04:40 PM

ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ്...

Read More >>
തലശേരി സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം ; നാളെ മുതൽ  ഗതാഗതം നിരോധിച്ചു

Oct 16, 2024 02:57 PM

തലശേരി സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം ; നാളെ മുതൽ ഗതാഗതം നിരോധിച്ചു

തലശേരി സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം ; നാളെ മുതൽ ഗതാഗതം...

Read More >>
തളിപ്പറമ്പിൽ  പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

Oct 16, 2024 02:44 PM

തളിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

തളിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം...

Read More >>
നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം

Oct 16, 2024 01:25 PM

നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം

നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി...

Read More >>
മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി ; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

Oct 16, 2024 12:28 PM

മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി ; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി ; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു...

Read More >>
Top Stories










Entertainment News