---
title: "കൊളവല്ലൂരിൽ വയോധികനെ വീട്ടിൽ കയറി അക്രമിച്ച കേസിൽ  മരുമകന് 4 വർഷം തടവും, പിഴയും"
english_title: "Son-in-law sentenced to 4 years in prison and fine for assaulting elderly woman in Kolavallur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251783/son-in-law-sentenced-to-4-years-in-prison-and-fine-for-assaulting-elderly-woman-in-kolavallur"
published_at: "2024-11-26T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674556344568f_Untitled-1_copy.jpg"
keywords: []
---

# കൊളവല്ലൂരിൽ വയോധികനെ വീട്ടിൽ കയറി അക്രമിച്ച കേസിൽ  മരുമകന് 4 വർഷം തടവും, പിഴയും

> **Lead Summary:** **പാനൂർ :**വയോധികനെ വീട്ടിൽ അതിക്രമിച്ച് കയറി മഴു കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു എന്ന കേസിൽ മകളുടെ ഭർത്താവിനെ നാല് വർഷം തടവിനും, അയ്യായിരം രൂപ പിഴ അടക്കാനും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി.കരുണാകരൻ ശിക്ഷിച്ചു.

## Article Content

**പാനൂർ :**വയോധികനെ വീട്ടിൽ അതിക്രമിച്ച് കയറി മഴു കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു എന്ന കേസിൽ മകളുടെ ഭർത്താവിനെ നാല് വർഷം തടവിനും, അയ്യായിരം രൂപ പിഴ അടക്കാനും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി.കരുണാകരൻ ശിക്ഷിച്ചു.

കൊളവല്ലൂർ പോലീസ് ചാർജ് ചെയ്ത കേസിൽ ചെററക്കണ്ടിയിലെ ചെമ്പ് കുഴിയിൽ സി.കെ. ദിനേശനെ (50) യാണ് കോടതി ശിക്ഷിച്ചത്. 2019 ഏപ്രിൽ 19 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.

പ്രതിയുടെ ഭാര്യ സുധയുടെ പിതാവായ പൊയിലൂരിലെ വട്ട പൊയിലുമ്മൽ കേളപ്പനെ (70) യാണ് പ്രതി അക്രമിച്ച് പരിക്കേൽപ്പിച്ചത്.

പ്രതി ഭാര്യയേയും, രണ്ട് പെൺ മക്കളെയും സംരക്ഷിക്കാത്തതിനെതിരെ കുടുംബ കോടതിയിൽ ചിലവിന്ന് നൽകാനായി കേസ് കൊടുത്തതിലുള്ള വിരോധമാണത്രെ അക്രമത്തിന് കാരണമായി ആരോപിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയരക്ടർ അഡ്വ.പി.രാജൻ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251783/son-in-law-sentenced-to-4-years-in-prison-and-fine-for-assaulting-elderly-woman-in-kolavallur)