---
title: "പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ"
english_title: "Akshay Bus# Conductor# says that it is not true that the #student was# dropped from the bus in# Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251632/akshay-bus-conductor-says-that-it-is-not-true-that-the-student-was-dropped-from-the-bus-in-panur"
published_at: "2024-11-25T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67444bb7750cc_1000473806.jpg"
keywords: []
---

# പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

> **Lead Summary:** പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

## Article Content

പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

വിദ്യാർത്ഥിനിയെ ബസ്സിൽ നിന്നും ഇറക്കി വിട്ടതായുള്ള പരാതി വാസ്തവ വിരുദ്ധമാണെന്ന് ബസ് കണ്ടക്ടർ . കുട്ടിയോട് തൊട്ടു മുന്നിൽ പോകേണ്ട നവോദയ ബസിൽ പോയ്കൂടെ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. കുട്ടിയെ ഇറക്കിവിട്ടിട്ടില്ലെന്നും, ഇന്നേവരെ ഒരു കുട്ടിയെയും ഇറക്കിവിട്ടിട്ടില്ലെന്നും   കണ്ടക്ടർ    ട്രൂവിഷനോട് പറഞ്ഞു. അതേ സമയം കുട്ടിയുടെ രക്ഷിതാവ് പാനൂർ പോലീസ് സ്റ്റേഷനിലും, വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ബസ് ജീവനക്കാരോട് വൈകീട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പാനൂർ പൊലീസ് അറിയിച്ചു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251632/akshay-bus-conductor-says-that-it-is-not-true-that-the-student-was-dropped-from-the-bus-in-panur)