---
title: "പാനൂരിൽ വിദ്യാർത്ഥിനിയെ ബസ്സിൽ നിന്നും ഇറക്കിവിട്ടതായി പരാതി ; ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ്"
english_title: "#Complaint that a #student was #Dropped off off a #bus in Panur; 3Police# summon #staff to the #station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251595/complaint-that-a-student-was-thrown-off-a-bus-in-panur-police-summon-staff-to-the-station"
published_at: "2024-11-25T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67442eab5e4c9_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ വിദ്യാർത്ഥിനിയെ ബസ്സിൽ നിന്നും ഇറക്കിവിട്ടതായി പരാതി ; ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ്

> **Lead Summary:** പാനൂർ : വിദ്യാർത്ഥിനിയെ ബസ്സിൽ നിന്നും ഇറക്കി വിട്ടതായി പരാതി. ഇന്ന് രാവിലെ 8.15 ന് പാനൂരിൽ നിന്നും തലശ്ശേരിയിലേക്ക് പുറപ്പെട്ട KL 58 AJ 2798 നമ്പർ അക്ഷയ ബസ്സിലെ കണ്ടക്ടറാണ് വിദ്യാർഥിനിയെ ബസ്സിൽ നിന്നും ഇറക്കി വിട്ടത്.

## Article Content

പാനൂർ : വിദ്യാർത്ഥിനിയെ ബസ്സിൽ നിന്നും ഇറക്കി വിട്ടതായി പരാതി. ഇന്ന് രാവിലെ 8.15 ന് പാനൂരിൽ നിന്നും തലശ്ശേരിയിലേക്ക് പുറപ്പെട്ട KL 58 AJ 2798 നമ്പർ അക്ഷയ ബസ്സിലെ കണ്ടക്ടറാണ് വിദ്യാർഥിനിയെ ബസ്സിൽ നിന്നും ഇറക്കി വിട്ടത്.

തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി പാനൂർ വഴി കീഴന്തി മുക്കിലേക്ക് യാത്ര ചെയ്യാറുള്ളതാണ്. വിദ്യാർഥിനിയെ യാത്രക്കാരുടെ മുന്നിൽവച്ച് അപമാനിക്കുകയും പാസ്സ് അനുവദിക്കില്ല എന്ന് പറയുകയും ബലമായി ഇറക്കി വിടുകയും ചെയ്യുകയാണത്രെ ഉണ്ടായത്.

ബസ്സിൽ നിന്ന് ഇറക്കിവിട്ട വിവരം അറിഞ്ഞതിനെ തുടർന്ന് രക്ഷിതാവ് ഓട്ടോയിൽ കുട്ടിയെ സ്കൂളിൽ എത്തിക്കുകയായിരുന്നു.

രക്ഷിതാവ് പാനൂർ പോലീസ് സ്റ്റേഷനിലും, വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകി. ഇതേ തുടർന്ന് ബസ് ജീവനക്കാരെ പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251595/complaint-that-a-student-was-thrown-off-a-bus-in-panur-police-summon-staff-to-the-station)