---
title: "ഓടുന്ന ട്രെയിനിൽ നിന്നും  പ്ലാറ്റ്ഫോമിലേക്ക്  ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്"
english_title: "Railway police rescue woman who jumped from moving train onto platform"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251582/railway-police-rescue-woman-who-jumped-from-moving-train-onto-platform"
published_at: "2024-11-25T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744249fa6386_67441abe89b6d_accident.jpg"
keywords: []
---

# ഓടുന്ന ട്രെയിനിൽ നിന്നും  പ്ലാറ്റ്ഫോമിലേക്ക്  ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

> **Lead Summary:** ****ഓടുന്ന ട്രയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടിയ യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്.

## Article Content

****ഓടുന്ന ട്രയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടിയ യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്.

വണ്ടിയെടുത്തിട്ടും ഒപ്പമുണ്ടായിരുന്ന കുട്ടികൾ കയറാതിരുന്നതോടെയാണ് യുവതി ട്രയിനിൽ നിന്നും പുറത്തേക്ക് ചാടിയത്.

എന്നാൽ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ അകപ്പെട്ട യുവതിയെയും കൊണ്ട് വണ്ടിനീങ്ങിയെങ്കിലും റെയിൽവേ പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു.

ജിആർപി സബ് ഇൻസ്പെക്ടർ ശിവ് സാഗർ ശുക്ലയും കോൺസ്റ്റബിൾ അനൂപ് കുമാർ പ്രജാപതിയും ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയായിരുന്നു സംഭവം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251582/railway-police-rescue-woman-who-jumped-from-moving-train-onto-platform)