---
title: "കണ്ണൂരിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു"
english_title: "A young man died after falling while painting in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251755/a-young-man-died-after-falling-while-painting-in-kannur"
published_at: "2024-11-26T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745339414755_67452283075e1_death.jpg"
keywords: []
---

# കണ്ണൂരിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ : പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു .

## Article Content

കണ്ണൂർ : പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു .

സുലൈമാൻ പി പി(31) ആണ് മരിച്ചത് . ചികിത്സയിലിരിക്കേ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം

ഇന്നലെ കാലത്ത് കാട്ടാമ്പള്ളി കുതിരത്തടത്ത് വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്.

വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മുഹമ്മദ് റാഫിയുടെയും ഖദീജ ടി പി യുടെയും മകനാണ് സുലൈമാൻ. ഭാര്യ: മുബ്ഷിറ ടി കെ മക്കൾ: സൽമാൻ ഫാരിസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251755/a-young-man-died-after-falling-while-painting-in-kannur)