ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ
Oct 16, 2024 04:40 PM | By Rajina Sandeep

(www.panoornews.in)കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ മഴ അറിയിപ്പ് പ്രകാരം ഇന്ന് 12 ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലർട്ട്. അതോടൊപ്പം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ടുള്ളത്.

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ഇന്ന് രണ്ടിടത്ത് നേരത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിൻവലിച്ചു.

തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പലയിടത്തും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും തീരമേഖലയിൽ ജാഗ്രതാ നിര്‍ദേശമുണ്ട്. ബീച്ചുകളിൽ സന്ദർശകർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതിനിടെ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.

തീരദേശ മേഖലകളിൽ പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Cautionary note; Yellow alert, new rain notification in 12 districts including Kozhikode, Wayanad and Kannur

Next TV

Related Stories
കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ്  ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല ; 34 പേരെ രക്ഷപ്പെടുത്തി

Oct 16, 2024 05:09 PM

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല ; 34 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല ; 34 പേരെ രക്ഷപ്പെടുത്തി...

Read More >>
തലശേരി സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം ; നാളെ മുതൽ  ഗതാഗതം നിരോധിച്ചു

Oct 16, 2024 02:57 PM

തലശേരി സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം ; നാളെ മുതൽ ഗതാഗതം നിരോധിച്ചു

തലശേരി സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം ; നാളെ മുതൽ ഗതാഗതം...

Read More >>
തളിപ്പറമ്പിൽ  പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

Oct 16, 2024 02:44 PM

തളിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

തളിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം...

Read More >>
നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം

Oct 16, 2024 01:25 PM

നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം

നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി...

Read More >>
മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി ; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

Oct 16, 2024 12:28 PM

മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി ; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി ; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു...

Read More >>
തലശേരിയിൽ കടൽ ക്ഷോഭം ; 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം

Oct 16, 2024 11:37 AM

തലശേരിയിൽ കടൽ ക്ഷോഭം ; 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം

തലശേരിയിൽ കടൽ ക്ഷോഭം 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക്...

Read More >>
Top Stories

News Roundup

Entertainment News