---
title: "തൃശൂരിൽ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി കുട്ടികളടക്കം  5 പേര്‍ക്ക് ദാരുണാന്ത്യം ; അപകടത്തിൽ പെട്ടത് കണ്ണൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് പോയ ലോറി "
english_title: "5 people, including children, die in Thrissur after lorry loses control and runs over; The lorry was heading from Kannur to Perumbavoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251802/5-people-including-children-die-in-thrissur-after-lorry-loses-control-and-runs-over-the-lorry-was-heading-from-kannur-to-perumbavoor"
published_at: "2024-11-26T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67455fc11e6d5_download_(2).jpg"
keywords: []
---

# തൃശൂരിൽ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി കുട്ടികളടക്കം  5 പേര്‍ക്ക് ദാരുണാന്ത്യം ; അപകടത്തിൽ പെട്ടത് കണ്ണൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് പോയ ലോറി 

> **Lead Summary:** തൃശൂര്‍:****തൃശൂര്‍ നാട്ടികയില്‍ തടികയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്.

## Article Content

തൃശൂര്‍:****തൃശൂര്‍ നാട്ടികയില്‍ തടികയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്.

2 കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണ സംഭവമുണ്ടാത്. ഇവര്‍ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 4നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേയ്ക്ക് തടി കയറ്റി പോവുന്ന ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്.

കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251802/5-people-including-children-die-in-thrissur-after-lorry-loses-control-and-runs-over-the-lorry-was-heading-from-kannur-to-perumbavoor)