Oct 15, 2024 09:09 PM

പാനൂർ :(www.panoornews.in)  കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പലിശ ഇല്ലാത്ത വായ്പ വാഗ്ദാനം ചെയ്താണ് കോടിക്കണക്കിനു രൂപ സംഘം തട്ടിയെടുത്തത്. സംഘത്തിൽ പെട്ട ആളുടെ വീട്ടീന്ന് മുന്നിലാണ് രണ്ടാം തവണയും ഇരകൾ എത്തി പ്രതിഷേധിച്ചത് പലിശയില്ലാതെ സ്വർണ പണയവായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു.

തലശ്ശേരിയിലെ വ്യാപാരിയും, പെരിങ്ങത്തൂർ അണിയാരം സ്വദേശിയുമായ തട്ടിപ്പ് സംഘത്തിലെ അംഗത്തിന്റെ വീട്ടിലേക്ക് തട്ടിപ്പിന് ഇരകളായ സ്ത്രീകൾ വീണ്ടും സംഘടിച്ചെത്തി. സംഭവം അറിഞ്ഞ് ചൊക്ലി എ എസ് ഐ ശ്രീജിത്ത് പാലയാടൻ്റെ നേതൃത്വത്തിൽ പൊലിസും സ്ഥലത്തെത്തിയിരുന്നു.

അഞ്ച് വർഷത്തിനിടെ സംഘം നടത്തിയ തട്ടിപ്പിൽ നൂറു കണക്കിനാളുകൾ ഉൾപ്പെട്ടതായും കോടികൾ വിലയുള്ള സ്വർണാഭരണങ്ങളാണ് തട്ടിയെടുത്തതെന്നും ഇരകളായ സ്ത്രീകൾ പറഞ്ഞു. കണ്ണൂർ, തലശേരി, കൂത്തുപറമ്പ്, പാനൂർ, പെരിങ്ങളം, കരിയാട്, ചൊക്ലി, കൊളവല്ലൂർ എന്നീ സമീപ പ്രദേശങ്ങളിലെയും, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം, എടച്ചേരി, വളയം, വാണിമേൽ എന്നിവിടങ്ങളിലെയും നൂറുകണക്കിനാളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇതിൽ സ്ത്രീകളാണ് കൂടുതലും.

ഇവർ വാട്സപ്പ് രൂപീകരിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഈ വീട്ടിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എടക്കാട് പൊലിസ് സ്റ്റേഷനിൽ മാത്രമാണ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഉൾപ്പെട്ട നാലു പേരെ എടക്കാട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതത് സ്റ്റേഷൻ പരിധികളിൽ തട്ടിപ്പ് സംബന്ധിച്ച പരാതികൾ നൽകാൻ പൊലീസ് നിർദ്ദേശിച്ചു.

Victims of gold fraud again protested at Panur Aniyaram's house; Hundreds of women were victims of the scam

Next TV

Top Stories










News Roundup