വാട്സാപ്പിൽ വീഡിയോ കോൾ ചെയ്ത് ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിനിക്ക് നഷ്ടമായത് 28 ലക്ഷം

വാട്സാപ്പിൽ വീഡിയോ കോൾ ചെയ്ത് ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിനിക്ക് നഷ്ടമായത് 28 ലക്ഷം
Oct 10, 2024 12:47 PM | By Rajina Sandeep

  (www.panoornews.in)വാട്സാപ്പിൽ വീഡിയോ കോൾ ചെയ്ത് തളിപ്പറമ്പ് സ്വദേശിനിയെ സാമ്പത്തിക കുറ്റകൃത്യത്തില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വെരിഫിക്കേഷന് ശേഷം തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപത്തെ മാങ്കൊമ്പില്‍ വീട്ടില്‍ ഉഷ.വി.നായരാണ്(58) തട്ടിപ്പിന് ഇരയായത്. ഹൈദരാബാദ് സാഫില്‍ഗുഡയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അക്കൗണ്ടുള്ള രണ്ടുപേരാണ് തട്ടിപ്പിന് പിന്നില്‍ എന്ന് പരാതിയില്‍ പറയുന്നു.

സപ്തംബര്‍ 27 ന് രാവിലെ 9.22 മുതല്‍ ഒക്ടോബര്‍ 3 ന് വൈകുന്നേരം മൂന്നുമണിവരെ ഉഷ വി.നായരുടെ വാട്‌സ് ആപ്പില്‍ വീഡിയോകോള്‍ വിളിച്ച് സര്‍വയലന്‍സില്‍ നര്‍ത്തിയ സംഘം കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ എന്ന പേരിലാണ് പണം അവരുടെ അക്കൗണ്ടിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടത്.

ഇത് വിശ്വസിച്ച ഉഷ തന്റെ ഐ.സി.ഐ.സി.ഐ തളിപ്പറമ്പ് ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 2 തവണകളായി ഇവരുടെ അക്കൗണ്ടിലേക്ക് ആര്‍.ടി.ജി.എസ് വഴി ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയായിരുന്നു. എന്നാല്‍ ചതി ചെയ്യണമെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രവൃത്തിയില്‍ പണം തിരിച്ചു നല്‍കാതെ വഞ്ചിച്ചതായാണ് പരാതി. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Online fraud by making video calls on WhatsApp: Taliparam native lost 28 lakhs

Next TV

Related Stories
വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക് പരിക്ക്

May 10, 2025 05:27 PM

വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക് പരിക്ക്

വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക്...

Read More >>
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 104 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി

May 10, 2025 04:57 PM

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 104 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 107 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി...

Read More >>
ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച  സംഘാടകനും, മനുഷ്യ സ്നേഹിയുമായ  ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

May 10, 2025 03:46 PM

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന്...

Read More >>
ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേയ്ക്ക് ട്രെയിനിൽ  മടങ്ങിയ യുവാവിനെ  കാണാതായിട്ട്   മൂന്ന് നാൾ ; നദിയിൽ പരിശോധന നടത്തണമെന്ന് പൊലീസ്

May 10, 2025 02:44 PM

ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേയ്ക്ക് ട്രെയിനിൽ മടങ്ങിയ യുവാവിനെ കാണാതായിട്ട് മൂന്ന് നാൾ ; നദിയിൽ പരിശോധന നടത്തണമെന്ന് പൊലീസ്

ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേയ്ക്ക് ട്രെയിനിൽ മടങ്ങിയ യുവാവിനെ കാണാതായിട്ട് മൂന്ന് നാൾ...

Read More >>
കണ്ണൂരിൽ വൻ  കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവുമായി  രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

May 10, 2025 02:31 PM

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ...

Read More >>
Top Stories