യുവാവിനെതിരെ പരാതി നൽകിയതിനു പിന്നാലെ യുവതി ടെറസ്സിൽ മരിച്ചനിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

യുവാവിനെതിരെ പരാതി നൽകിയതിനു പിന്നാലെ യുവതി ടെറസ്സിൽ മരിച്ചനിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
Oct 2, 2024 10:36 AM | By Rajina Sandeep

(www.panoornews.in)  എറണാകുളം കലൂരിലെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെ കലൂരിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് യുവാവിനെതിരെ പരാതി നൽകിയതിന് തൊട്ടുപിന്നാലെ.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തിങ്കളാഴ്ച രാവിലെയാണ് അനീഷയെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന്‍റെ ടെറസിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രി അനീഷ പൊലീസ് സ്റ്റേഷനിലെത്തി വയനാട് സ്വദേശിയായ യുവാവിനെതിരെ പരാതി നൽകിയിരുന്നു. പരാതിയെ കുറിച്ച് സംസാരിക്കാൻ പൊലീസ് ഇരുവരോടും രാവിലെ 10 മണിക്ക് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു.

എന്നാൽ രാവിലെയോടെ അനീഷയുടെ മരണ വാർത്തയാണ് എത്തിയത്. യുവാവ് സ്റ്റേഷനിൽ എത്തിയതുമില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. യുവതി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

After filing a complaint against the young man, the woman was found dead on the terrace; Police have started an investigation

Next TV

Related Stories
യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

Oct 15, 2024 09:28 PM

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Oct 15, 2024 05:57 PM

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 15, 2024 04:40 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ...

Read More >>
Top Stories