---
title: "അർജുനെ ഏറ്റുവാങ്ങി  കണ്ണാടിക്കൽ ഗ്രാമം; പ്രിയപ്പെട്ടവനെ അവസാനമായി കാണാൻ ജനസാ​ഗരം"
english_title: "Kandykal village received Arjun; A sea of ​​people to see a loved one for the last time"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238594/kandykal-village-received-arjun-a-sea-of-people-to-see-a-loved-one-for-the-last-time"
published_at: "2024-09-28T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f78df130fbc_66f7665d2d282_kozhikkode.jpg"
keywords: []
---

# അർജുനെ ഏറ്റുവാങ്ങി  കണ്ണാടിക്കൽ ഗ്രാമം; പ്രിയപ്പെട്ടവനെ അവസാനമായി കാണാൻ ജനസാ​ഗരം

> **Lead Summary:** ** **കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്ര. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ചേതനയറ്റ് അവസാനമായി വീട്ടിലേക്ക് എത്തിയപ്പോൾ സങ്കരസാഗരം.

## Article Content

** **കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്ര. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ചേതനയറ്റ് അവസാനമായി വീട്ടിലേക്ക് എത്തിയപ്പോൾ സങ്കരസാഗരം.

മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പത് മണിയോടെയാണ് കണ്ണാടിക്കലിലെ നൂറ് കണക്കിന് ജനങ്ങൾ തിങ്ങി നിറഞ്ഞ 'അമരാവതി' എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി.

ആദ്യം വീടിനകത്ത് ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം മൃതദേഹം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ വിട്ടുകൊടുക്കും. പിന്നീട് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238594/kandykal-village-received-arjun-a-sea-of-people-to-see-a-loved-one-for-the-last-time)